ഒമാന്‍ വിമാനത്താവളം വഴി യാത്ര ചെയ്യിന്നവര്‍ ഇനി നികുതി നല്‍കണം

omanഒമാന്‍: ഒമാനിലെ വിമാനത്താവളം വഴി യാത്രചെയ്യുന്നവര്‍ രണ്ട്‌ ഒമാനി റിയാല്‍ നികുതിയായി നല്‍കണമെന്ന്‌ അധികൃതര്‍ അറിയിച്ചു. ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോള്‍ ട്രാവല്‍ ഏജന്റിനെ ഏല്‍പ്പിക്കാത്തവര്‍ക്ക്‌ പണം പിന്നീട്‌ വിമാനത്താവളത്തില്‍ അടയ്‌ക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

ടിക്കറ്റിനൊപ്പം പണം നല്‍കാത്തവര്‍ ചെക്ക്‌ ഇന്‍ കൗണ്ടറില്‍ പണം നല്‍കിയില്ലെങ്കില്‍ യാത്ര അനുവദിക്കുകയില്ല.

മാര്‍ച്ച്‌ മാസത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള നികുതി എട്ട്‌ റിയാലില്‍ നിന്ന്‌ പത്ത്‌ റിയാലായി ഉയര്‍ത്തിയതിന്‌ പിന്നാലെയാണ്‌ അധികൃതരുടെ ഈ പുതിയ നടപടി.