ഒമാനില്‍ വാഹനാപകടത്തില്‍ തിരൂര്‍ സ്വദേശി മരിച്ചു

Oman death prasadതിരൂര്‍: ഒമാനില്‍ വാഹനാപകടത്തില്‍ തിരൂര്‍ പൂക്കയില്‍ സ്വദേശി മരിച്ചു. പെരുവഴിയമ്പലം വാക്കാട്ട്‌ അറമുഖന്റെ മകന്‍ പ്രസാദ്‌(41) ആണ്‌ മരണപ്പെട്ടത്‌. ഒമാനിലെ സുവൈക്കില്‍ കഫ്‌റ്റീരിയ ഉടമയാണ്‌. മൃതദേഹം വെള്ളിയാഴ്‌ച രാവിലെ തിരൂരിലെത്തിച്ച്‌ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

മാതാവ്‌: കാര്‍ത്ത്യായനി. ഭാര്യ: സുനിത. മകന്‍: സോനു ശിവ. സഹോദരങ്ങള്‍: ശോഭന, ശോഭിത, സോഷിത,സരിത.