ഒമാനില്‍ കാറപകടത്തില്‍ 2 മലയളികള്‍ മരിച്ചു; 3 പേര്‍ക്ക് പരിക്ക്

images (1)സ്‌കറ്റ് :കാറുകള്‍ കൂട്ടയിടിച്ച് ഓമനിലുണ്ടായ അപകടത്തില്‍ 2 മലയാളികള്‍ മരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റു. ഒമാനിലെ ജലാന്‍ ബൂആലിക്കിനടുത്താണ് കാറുകള്‍ കൂട്ടയിടിച്ച് അപകടമുണ്ടായത്.

പട്ടാമ്പി സ്വദേശി ഗംഗാധരന്റെ മകന്‍ കാര്‍ഗില്‍, തൃശ്ശൂര്‍ ചാലക്കുടി സ്വദേശി രാധാകൃഷ്ണന്റെ മകന്‍ രജീഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പാലക്കാട് സ്വദേശി രഞ്ജിത്ത് , കൊല്ലം സ്വദേശി സുനില്‍ , തൃശ്ശൂര്‍ സ്വദേശി വിജയന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.