ഒമാന്‍ മലയാളി ബാലന്‍ സലാലയില്‍ വാഹനാപകടത്തില്‍ മരിച്ചു

സലാല: ഒമാനില്‍ സലാലയില്‍ വാഹനാപകടത്തില്‍ മലയാളി ബാലന്‍ മരിച്ചു. അല്‍ അമീന്‍ ട്രാവല്‍സില്‍ ജോലി ചെയ്യുന്ന പാറക്കടവ് സ്വദേശി ശുക്കൂറിന്റെ മകന്‍ അബ്ദുള്‍ വദൂദ്(അഞ്ച്)ആണ് മരിച്ചത്.

ബംഗാളി ഗല്ലിക്ക് സമീപമാണ് രാത്രി അപകടം നടന്നത്. ഏഷ്യന്‍ വംശജന്‍ ഓടിച്ച വാഹനം പുറത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ തട്ടിയിടുകയായിരുന്നു.