സാക്ഷിക്കും സിന്ധുവിനും ഖേല്‍രത്‌ന നല്‍കും

sakshi-sindhuദില്ലി: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി വെങ്കലം നേടിയ സാക്ഷി മാലിക്കിനും മെഡലുറപ്പിച്ച പി വി സിന്ധുവിനും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന നല്‍കും. കായികമന്ത്രാലയത്തിന്റെ മുന്‍കൂര്‍ ശുപാര്‍ശ ഇല്ലെങ്കിലും ഒളിമ്പിക്‌സ്‌ മെഡല്‍ നേടുന്നവര്‍ക്ക്‌ ഖേല്‍രത്‌ന നല്‍കാമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ്‌ പുരസ്‌ക്കാരം നല്‍കുന്നത്‌.

ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദീപ കര്‍മാകറിനും ഷൂട്ടിങ്‌ താരം ജിതു റായിക്കും ഖേല്‍രത്‌ന നല്‍കാന്‍ കായികമന്ത്രാലയം തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.