അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ചു

anju boby georgeതിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. അപമാനം സഹിച്ച് ഇനി തുടരാനാവില്ലെന്ന് അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കി. പത്രസമ്മേളനത്തിലാണ് തന്റെ രാജി തീരുമാനം അഞ്ജു മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങളുടെ തുടര്‍ച്ചയായാണ് സ്ഥാനം രാജി വെച്ചത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളും അഞ്ജുവിനൊപ്പം രാജിവെച്ചിരുന്നു.
നാളത്തെ ഒളിമ്പിക്‌സ് ദിനാചരണത്തില്‍ അഞ്ജു ബോബി ജോര്‍ജ് പങ്കെടുക്കില്ലെന്നും തീരുമാനമെടുത്തിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യോഗത്തിന് ശേഷം ബാംഗ്ലൂരിലേക്ക് മടങ്ങാനായിരുന്നു അഞ്ജുവിന്റെ തീരുമാനം. നാളെ കായിക മന്ത്രി കൂടി പങ്കെടുക്കുന്ന പരിപാടിയാണ് ഒളിമ്പിക്‌സ് ദിനാചരണം.

ഇന്ന് ചേര്‍ന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യോഗത്തില്‍ അഞ്ജു ബോബി ജോര്‍ജ് രാജി സന്നദ്ധത അറിയിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.