Section

malabari-logo-mobile

പള്ളിയില്‍ നിസ്‌ക്കാരത്തിനിടെ ബാഗ് മോഷ്ടിച്ച പ്രതി തിരൂരില്‍ പിടിയില്‍

HIGHLIGHTS : തിരൂര്‍:പള്ളിയില്‍ നിസ്‌ക്കരിക്കുകയായിരുന്ന അധ്യാപകന്റെ പണമടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിലായി. കാസര്‍കോട്

തിരൂര്‍:പള്ളിയില്‍ നിസ്‌ക്കരിക്കുകയായിരുന്ന അധ്യാപകന്റെ പണമടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിലായി. കാസര്‍കോട് മുള്ളേരി ബഷീര്‍(82)ആണ് പിടിയിലായത്. തിരൂര്‍ ആര്‍ഫിഎഫ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്.

മംഗലം വള്ളത്തോള്‍ എയുപി സ്‌കൂളിലെ അധ്യാപകന്‍ ഹുസൈനിന്റെ ബാഗാണ് മോഷ്ടിച്ചത്. കെയുടിഎ സംസ്ഥാന പ്രസിഡന്റായ ഹുസൈന്‍ കലോത്സവത്തിന്റെ സംഘാടക സമിതിയുമായി ബന്ധപ്പെട്ട് തൃശൂരില്‍ പോയതായിരുന്നു. കഴിഞ്ഞ 19 ാം തിയ്യതിയാണ് സംഭവം നടന്നത്.

sameeksha-malabarinews

തൃശൂര്‍ പൊക്കാല പള്ളിയില്‍ നിസ്‌ക്കാരത്തിനിടെ അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗാണ് മോഷണം പോയത്. പള്ളിയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം നടത്തിയത് വൃദ്ധനാണെന്ന് മനസിലായത്.

ഇതിനിടെ വെള്ളിയാഴ്ച തിരൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ പരിശോധന നടത്തുകയായിരുന്ന തിരൂര്‍ ആര്‍പിഎഫ് എസ്‌ഐ ഷിനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ബാഗുമായി നില്‍ക്കുകായിയിരുന്ന വൃദ്ധനെ സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് അതില്‍ 47,740 രൂപയും ചില രേഖകളും കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയെ തിരൂര്‍ പോലീസിന് കൈമാറി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!