യാത്രക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഒല ഡ്രൈവര്‍ അറസ്റ്റില്‍

ബംഗളൂരു: വിമാനത്താവളത്തിലേക്ക് ഒല ടാക്‌സി വിളിച്ച് യാത്ര ചെയ്ത യുവതിയെ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി.

കാറില്‍ നിന്നും യുവതിയുടെ നിലവിള കേട്ട മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ കാര്‍ തടഞ്ഞുനിര്‍ത്തി രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ ഒല ടാക്‌സി ഡ്രൈവര്‍ ബാനസവാടി സ്വദേശിയായ യുരേഷ് കുമാറിനെ(28) പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം രാത്രി 11.30 ഓടെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുവെച്ചാണ് സംഭവം നടന്നത്.

Related Articles