Section

malabari-logo-mobile

ഓഖി: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജീവനക്കാര്‍  സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള തുക നല്‍കും

HIGHLIGHTS : ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം ലഭിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സി...

ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം ലഭിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ജീവനക്കാര്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള തുക നല്‍കുമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ അറിയിച്ചു. ജീവനക്കാരെ കൂടാതെ കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള എല്ലാ സംസ്ഥാന സ്‌പോര്‍ട്‌സ് അസോസിയേഷനുകളും 5000 രൂപയില്‍ കുറയാത്ത തുകയും ജില്ലാ സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ 1000 രൂപയില്‍ കുറയാത്ത തുകയും നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന അസോസിയേഷനുകള്‍ തുക ഡി.ഡി യായി സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് നല്‍കേണ്ടതാണെന്നും  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അധീനതയിലുള്ള സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കായികതാരങ്ങള്‍, മറ്റ് കായികതാരങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പിരിവ് നടത്തി തുക സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് നല്‍കേണ്ടതാണെന്നും തീരുമാനിച്ചു. കൂടാതെ കായികരംഗത്തെ സ്‌നേഹിക്കുന്നവരുടെയും, കായികരംഗവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരുടെയും സഹായ സഹകരണങ്ങള്‍ ഇക്കാര്യത്തിലുണ്ടാകണമെന്നും ടി.പി. ദാസന്‍ അഭ്യര്‍ത്ഥിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!