10 ദുരിതാശ്വാസ ക്യാമ്പുകളിലായി 1840 ആളുകള്‍

തിരുവനന്തപുരം:വിവിധ താലൂക്കുകളിലെ 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 1840 ആളുകള്‍. തിരുവനന്തപുരം താലൂക്കില്‍ അഞ്ചും വര്‍ക്കലയിലും കാട്ടാക്കടയിലും ചിറയിന്‍കീഴിലും ഓരോന്നും നെയ്യാറ്റിന്‍കരയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ആവശ്യമെങ്കില്‍ പ്രവര്‍ത്തിക്കാവുന്ന തരത്തില്‍ ഓരോ വില്ലേജിലും ഒരു സ്‌കൂള്‍ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്നും എ ഡി എം ജോണ്‍ വി സാമുവല്‍ അറിയിച്ചു. ക്യാമ്പുകളില്‍ കുടിവെള്ളം, ഭക്ഷണം ആതുരസേവനം തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ക്യാമ്പിന്റെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തുണ്ടെന്നും അദ്ദേഹം അറിയിച്ചു.