Section

malabari-logo-mobile

ഓഖി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ 20 ലക്ഷം ഫിക്‌സഡ് ഡെപ്പോസിറ്റ്

HIGHLIGHTS : ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ 20 ലക്ഷം രൂപ കുടുംബാംഗങ്ങളുടെ പേരില്‍ അഞ്ചു വര്‍ഷത്തേക്ക് ഫിക്‌സഡ് ഡെപ്പോസിറ്റായാണ...

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ 20 ലക്ഷം രൂപ കുടുംബാംഗങ്ങളുടെ പേരില്‍ അഞ്ചു വര്‍ഷത്തേക്ക് ഫിക്‌സഡ് ഡെപ്പോസിറ്റായാണ് നിക്ഷേപിച്ചിരിക്കുന്നത്. മരിച്ച വ്യക്തിയുടെ മാതാപിതാക്കളുടെ പേരില്‍ അഞ്ച് ലക്ഷവും മക്കളുടെ പേരില്‍ അഞ്ച് ലക്ഷവും ഭാര്യയുടെ പേരില്‍ പത്തു ലക്ഷവുമാണ് നിക്ഷേപിച്ചത്. അവിവാഹിതരായ സഹോദരിമാരുണ്ടെങ്കില്‍ അവരുടെ പേരില്‍ രണ്ടര ലക്ഷം രൂപയും നിക്ഷേപിക്കും.   എല്ലാവര്‍ക്കും പ്രത്യേകം പാസ്ബുക്ക് നല്‍കിയിട്ടുണ്ട്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ സഹോദരിയുടെ വിവാഹം നടക്കുകയാണെങ്കില്‍ ആവശ്യമായ രേഖകള്‍ ട്രഷറി ഓഫീസര്‍ക്ക് മുന്നില്‍ ഹാജരാക്കി തുക പിന്‍വലിക്കാം. മാതാപിതാക്കള്‍ക്ക് അവരുടെ വിഹിതവും വിവാഹിതയാവുന്ന പെണ്‍കുട്ടിക്ക് നല്‍കാനാവും. നിക്ഷേപിച്ചിട്ടുള്ള തുകയുടെ പലിശ എല്ലാമാസവും ഇവര്‍ക്ക് ലഭിക്കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള രണ്ടു ലക്ഷം രൂപയ്ക്കുള്ള ചെക്കാണ് കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റവന്യു വകുപ്പില്‍ നിന്ന് പതിനായിരം രൂപ നേരത്തെ അടിയന്തര സഹായം നല്‍കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!