കടലാക്രമണം രൂക്ഷം: ആനങ്ങാടിയില്‍ 5 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

വള്ളിക്കുന്ന്:  വള്ളിക്കുന്ന് അരിയല്ലുര്‍ ബീച്ചില്‍ രൂക്ഷമായ കടലാക്രമണം. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ കടല്‍ കയറിയതിനെ തുടര്‍ന്ന് 5 മത്സ്യതൊഴിലാളി കുടുംബങ്ങളെ സമീപത്തെ മറ്റ് വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
തെക്കകത്ത് അഷറഫ്, കോയമോന്‍, കാറത്തിന്റെ പുരക്കല്‍ അബ്ദുല്ലക്കുട്ടി, പിത്തേരി അഷറഫ് എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റി താമസപ്പിച്ചു
കോഴിക്കോട് ജില്ലയിലെ കടലുണ്ടിയിലും ചാലിയത്തും കടലാക്രമണം രൂക്ഷമാണ്‌

Related Articles