ഓഖി മുന്നറിയിപ്പ് നല്‍കുന്നതില്‍ വന്‍വീഴ്ച : കേരളതീരത്ത് 24 മണിക്കൂര്‍ കുടി കാറ്റും മഴയും

തിരു ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കുന്നതില്‍ ദുരന്തനിവാരണ അതോറിറ്റിക്ക് ഗുരതരമായ വീഴ്ച സംഭവിച്ചെന്ന് ആരോപണം. ഓഖിയുടെ വരവ് ഒരാഴ്ച മുന്‍പ് തന്നെ അറിഞ്ഞിട്ടും ജില്ലഭരണകുടങ്ങളെയും മത്സ്യതൊഴിലാളികളെയും വിവരം അറിയിക്കാന്‍ അതോറിറ്റി തയ്യാറായില്ല. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് റവന്യുമന്ത്രി പോലും വിവരമറിയിക്കുന്നത്. അതോറിറ്റിക്ക് വീഴച പറ്റിയെന്ന് മുഖ്യമന്ത്രി തന്നെ വാര്‍ത്തസമ്മേളനത്തില്‍ സമ്മതിച്ചു.

ഓഖി ലക്ഷദ്വീപിന്റെ തീരത്തേക്കാണ് നീങ്ങുന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഇന്നും വ്യാപകമായ രീതിയില്‍ കാറ്റും മഴയും ഉണ്ടാവുമെന്നാണ് സുചന. തെക്കന്‍കേരളത്തില്‍ തിരുവനന്തപുരത്തും കൊല്ലത്തും കനത്ത മഴ തുടരുകയാണ്.
ഇതിനിടെ കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ കുറിച്ചും കൃത്യമായ വിവരം ഇല്ലാത്തതും ആശങ്കക്കിടയായിട്ടുണ്ട്. കടലില്‍ ഗില്‍നെറ്റ് വിഭാഗത്തിലുള്ള ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് പോലയവരാണ് മടങ്ങിയെത്താത്തത്. ഇവര്‍ 10 മുതല്‍ 15 ദിവസം വരെ കടലില്‍ കഴിയാറുണ്ട്. മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളിലാണ് ഇവര്‍ പോകറുള്ളത്. നാവകസേന കേന്ദ്രങ്ങള്‍ വഴിയോ കപ്പലുകള്‍ വഴിയോ തൊഴിലാളികളെ വിവരമറിയിക്കാനുള്ള ശ്രമം നടന്നുവരുന്നു.