Section

malabari-logo-mobile

ഓഖി ദുരന്തബാധിതരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 13.92 കോടി ചെലവഴിക്കും

HIGHLIGHTS : തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റില്‍ മരണപ്പെടുകയോ കാണാതാകുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ആര്‍ഹമായ സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവ...

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റില്‍ മരണപ്പെടുകയോ കാണാതാകുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ആര്‍ഹമായ സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്നതിന് 13.92 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനം. മന്ത്രിസഭായോഗം തീരുമാനിച്ചു.
തുടര്‍ വിദ്യാഭ്യാസത്തിനായി 11.44 കോടി രൂപയും തൊഴില്‍ പരിശീലനത്തിനായി 2.48 കോടി രൂപയും ചെലവഴിക്കും.  2037 വരെയുള്ള വിദ്യാഭ്യാസ ചെലവിനായാണ് തുക അനുവദിച്ചത്.
ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ച മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ ദത്തെടുക്കല്‍ പദ്ധതി മാതൃകയിലാണ് 318 കുട്ടികളെ മത്സ്യബന്ധന മേഖലയില്‍ നേരിട്ടു നടത്തിയ അന്വേഷണത്തിലൂടെ കണ്ടെത്തിയത്.
എല്‍.കെ.ജി, യു.കെ.ജി ക്ലാസ്സുകളിലെ 31 കുട്ടികളും ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസ്സുകളിലെ 65 കുട്ടികളും ആറ് മുതല്‍ 10 വരെ ക്ലാസ്സുകളിലെ 50 കുട്ടികളും പ്ലസ് വണ്‍, പ്ലസ് ടു വിഭാഗത്തില്‍ ഏഴ് കുട്ടികളും, പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ ബിരുദതലത്തില്‍ പഠിക്കുന്ന 41 കുട്ടികളും ഉള്‍പ്പെടെ 194 പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
ബിരുദ പഠനം പൂര്‍ത്തിയാക്കിയ 124 കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും ആവശ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.
എല്‍.കെ.ജി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രതിവര്‍ഷം 10,000 രൂപ വീതവും ആറ് മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് 25,000 രൂപ വീതവും, പ്ലസ് ടു വിഭാഗം കുട്ടികള്‍ക്ക് 30000 രൂപ വീതവും, ഡിഗ്രിതല വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി 100000 രൂപ വരെയുള്ള തുക ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക സ്‌പെഷ്യല്‍ ടി എസ് ബി അക്കൗണ്ടില്‍ നിക്ഷേപിക്കും.  ഓരോ വര്‍ഷവും ആവശ്യമായ തുക പിന്‍വലിച്ച് ജില്ലാതല ഉദ്യോഗസ്ഥര്‍ മുഖേന ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!