Section

malabari-logo-mobile

ഇന്ധന വിലയില്‍ വര്‍ധന; ഖത്തറില്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നു

HIGHLIGHTS : ദോഹ: രാജ്യത്ത് ഇന്ധന വിലയിലുണ്ടായ വര്‍ധവിനെ തുടര്‍ന്ന് യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നു. ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടായതോടെ രജ്യത്തെ ഒട്ടുമിക്ക സ്വ...

ദോഹ: രാജ്യത്ത് ഇന്ധന വിലയിലുണ്ടായ വര്‍ധവിനെ തുടര്‍ന്ന് യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നു. ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടായതോടെ രജ്യത്തെ ഒട്ടുമിക്ക സ്വകര്യയാത്രാ സേവനദാതാക്കളും തങ്ങളുടെ നിരക്കും വര്‍ധിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

സ്വകാര്യ സ്‌കൂളുകള്‍ക്കാണ് ഇന്ധനവില വര്‍ധന സാരമായി ബാധിക്കുന്നത്. ഒട്ടുമിക്ക സ്‌കൂളുകളും സ്വകാര്യ ഗതാഗത കമ്പനികളില്‍ നിന്നാണ് സ്‌കൂള്‍ ഗതാഗതത്തിനായി ബസുകള്‍ വാടകയ്ക്ക് എടുക്കുന്നത്. ഇന്ധനവില വര്‍ധനയോടെ ബസ് വാടകനിരക്കും വര്‍ധിക്കും. അടുത്ത അധ്യയനവര്‍ഷം മുതല്‍ വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്ന സ്‌കൂള്‍ ബസ് നിരക്ക് വര്‍ധിപ്പിക്കാനായി ഏതാനും സ്വകാര്യ സ്‌കൂളുകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി തേടിയതായാണ് സൂചന.

sameeksha-malabarinews

ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നിരക്കില്‍ അഞ്ച് ശതമാനം വര്‍ധിപ്പിച്ചതായി പ്രമുഖ സ്വകാര്യ ടാക്‌സി കമ്പനി അധികൃതര്‍ പറഞ്ഞു. ഫെബ്രുവരിയില്‍ പെട്രോളിനും ഡീസലിലും അഞ്ച് ദിര്‍ഹം വീതമാണ് വില വര്‍ധിച്ചിരിക്കുന്നത്. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 1.65 റിയാലും പ്രീമിയത്തിന് 1.55 റിയാലുമാണ് നിലവിലെ വില. ഡീസല്‍ വില ലിറ്ററിന് 1.50 റിയാലാണ്.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ക്കാണ് പെട്രോളിന്റെ വിലയില്‍ വര്‍ധന അനുഭവപ്പെട്ടത്. പെട്രോള്‍ വിലയില്‍ അമ്പത് ശതമാനത്തിലധികമാണ് നിലവില്‍ വര്‍ധന. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡീസല്‍ വിലയിലും വര്‍ധനയുണ്ട്. അതേസമയം ഗള്‍ഫ് മേഖലയില്‍ ഇന്ധനവില താരതമ്യേന കുറവ് ഖത്തറിലാണ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!