ഓഫ്‌സെറ്റ്‌ പ്രിന്റിങ്‌ ടെക്‌നൊളജി കോഴ്‌സ്‌

കോഴിക്കോട്‌: സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ്‌ സി-ആപ്‌റ്റിന്റെ കോഴിക്കോട്‌ ട്രെയിനിങ്‌ വിഭാഗത്തില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ്‌ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ്‌ പ്രിന്റിങ്‌ ആന്‍ഡ്‌ ട്രെയിനിങും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ ഓഫ്‌സെറ്റ്‌ പ്രിന്റിങ്‌ ടെക്‌നോളജി കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക്‌ പ്ലസ്‌ടു/വി.എച്ച്‌.എസ്‌.സി/ഡിപ്ലൊമ അഥവാ തത്തുല്യ യോഗ്യതയുണ്ടാവണം. പട്ടികജാതി-പട്ടികവര്‍ഗ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക്‌ നിയമനാസൃത ഫീസ്‌ ആനുകൂല്യമുണ്ട്‌. പഠന കാലയളവില്‍ സ്റ്റൈപന്‍ഡും ലഭിക്കും. ഒ.ബി.സി വിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ വരുമാന പരിധിക്ക്‌ വിധേയമായി ഫീസ്‌ ആനുകൂല്യം ലഭിക്കും.
പ്രിന്റിങ്‌ വകുപ്പില്‍ ഡി.റ്റി.പി. ഓപ്പറേറ്റര്‍, ഓഫ്‌സെറ്റ്‌ പ്രിന്റിങ്‌ മെഷീന്‍ ഓപ്പറേറ്റര്‍, പ്ലേറ്റ്‌ മേക്കര്‍ ഗ്രേഡ്‌ -2 തസ്‌തികകളിലേക്ക്‌ പി.എസ്‌.സി മുഖേനെ നിയമനം ലഭിക്കുന്നതിന്‌ ഈ സര്‍ട്ടിഫിക്കറ്റ്‌ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്‌. ഓഫീസര്‍ ഇന്‍ ചാര്‍ജ്‌, കേരളാ സ്റ്റേറ്റ്‌ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ്‌ പ്രിന്റിങ്‌ ആന്‍ഡ്‌ ട്രെയിനിങ്‌(സി-ആപ്‌റ്റ്‌), ബൈരായിക്കുളം ഗവ. എല്‍.പി. സ്‌കൂള്‍ ബിള്‍ഡിങ്‌, ചിന്താവളപ്പ്‌ ജങ്‌ഷന്‍, രാംമോഹന്‍ റോഡ്‌, കോഴിക്കോട്‌-4 വിലാസത്തില്‍ ജൂണ്‍ 20 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരം 0495 2723666 ല്‍ ലഭിക്കും.