ഒഡിഷയില്‍ ശക്തമായ ഇടിമിന്നലില്‍ 36 മരണം;37 പേര്‍ക്ക്‌ പരിക്ക്‌

ഭുവനേശ്വര്‍: ഒഡിഷയിലെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ ഇടിമിന്നലില്‍ 25 പേര്‍ മരിച്ചു. 35 ഓളം പേര്‍ പരുക്കേറ്റ് സമീപമുള്ള ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ഭദ്രക്, ബലാസോര്‍, ഖുര്‍ഡ, നായഗണ്ഡ്, കേന്ദ്രപര, സമ്പല്‍പൂര്‍, ക്യോജ്ഹാര്‍, മയൂര്‍ഭഞ്ജ് എന്നിവിടങ്ങളിലാണ് ഇടിമിന്നല്‍ ശക്തിയായി പ്രവഹിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടിമിന്നലേറ്റ് നിരവധിയിടങ്ങളില്‍ മരങ്ങള്‍ കത്തിപ്പോവുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പാടത്തും തുറന്ന പ്രദേശങ്ങളിലും ജോലി ചെയ്തവരാണ് ഇടിമിന്നലേറ്റവരില്‍ കൂടുതലും. ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയും ഉണ്ട്.