Section

malabari-logo-mobile

ആന്ധ്ര ഭീതിയില്‍; ഫൈലി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു

HIGHLIGHTS : ദില്ലി : ആന്ധ്ര തീരങ്ങളെ ആശങ്കയുയര്‍ത്തികൊണ്ട് ഫൈലിന്‍ ചുഴലികാറ്റ് ശക്തി പ്രാപിക്കുന്നു. അപകട സാധ്യത മുന്നില്‍ കണ്ട് തീരദേശങ്ങളില്‍ താമസിക്കുന്നവരെ...

M_Id_428702_Cycloneദില്ലി : ആന്ധ്ര തീരങ്ങളെ ആശങ്കയുയര്‍ത്തികൊണ്ട് ഫൈലിന്‍ ചുഴലികാറ്റ് ശക്തി പ്രാപിക്കുന്നു. അപകട സാധ്യത മുന്നില്‍ കണ്ട് തീരദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷ. കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. സൈന്യത്തോട് സര്‍വ്വ സജ്ജരായിരിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപപ്പെട്ട ഫൈലി ചുഴലികാറ്റ് ആന്ധ്രാ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. വടക്കന്‍ ആന്ധ്രയിലെ തീരദേശ ജില്ലയായ ശ്രീകാകുളത്തും ഒഡീഷ്യയിലെ ഗന്‍ജം, ഖുര്‍ദ, പുരി, ജഗത്സിങ്പൂര്‍ എന്നീ ജില്ലകളിലും ചുഴലികാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഒറീസയിലെ ഗോപാല്‍പൂരില്‍ നിന്നും 480 കിലോമീറ്റര്‍ അകലെയാണ് ചുഴലികാറ്റ് വീശുന്നത്. ചുഴലികാറ്റിനെ തുടര്‍ന്ന് ശക്തമായ മഴയും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വെള്ളപ്പൊക്കത്താല്‍ റോഡ് റെയില്‍ ഗതാഗതവും ടെലഫോണ്‍ ബന്ധവും താറുമാറായേക്കാമെന്ന് കനത്ത നാശനഷ്ടമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

അമേരിക്കയില്‍ നാശം വിധിച്ച കത്രീനാ ചുഴലികാറ്റിനേക്കാളും കരുത്തുള്ളതാണ് ഫൈലി ചുഴലികാറ്റെന്ന് യുഎസ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഒക്‌ടോബര്‍ 13 ാം തിയ്യതിയോടെ ഫയലിന്‍ പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!