ഒക്ടോബര്‍ 13 ന് യുഡിഎഫ് ഹര്‍ത്താല്‍

മലപ്പുറം: ഒക്ടോബര്‍ 13 ന് സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍. പെട്രോളിയം വില വര്‍ധന, ജിഎസ്ടി പ്രതിസന്ധിലുള്ള പ്രതിഷേധത്തെയും തുര്‍ന്നാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. വേങ്ങരയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.