കൊച്ചി ഒബ്‌റോമാളില്‍ വന്‍ തീപിടുത്തം

കൊച്ചി: ഒബ്‌റോമാളില്‍ വന്‍തീപിടുത്തം. ആളുകളെ ഇവിടെ നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. നാലാം നിലയിലെ ഫുഡ്‌കോര്‍ട്ടിലാണ് തീപിടുത്തമുണ്ടായത്. ഏറെ ജനത്തിരക്കുള്ളസമയത്താണ് തീപിടിച്ചത്. ഇത് ഏറെ പരിഭ്രാന്തി പടര്‍ത്തി. 11.30 ഓടെയാണ് തീപിടുത്തമുണ്ടായത്. സ്ഥലത്തെത്തയി ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സഹായത്തോടെ ആളുകളെ ഉടന്‍ മാറ്റുകയും അപകടം ഒഴിവാക്കുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയിരിക്കുകാണ് ഇപ്പോള്‍.

തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. ആളുകള്‍ക്കൊന്നും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.