Section

malabari-logo-mobile

വികാരനിര്‍ഭരമായ ബറാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം

HIGHLIGHTS : ഷിക്കാഗോ: "നിങ്ങളില്‍ നിന്നുമാണ് ഞാന്‍ പഠിച്ചത്. നിങ്ങളാണ് എന്നിലെ മികച്ച പ്രസിഡന്റിനെ പുറത്ത് കൊണ്ട് വന്നത്. വര്‍ണ വിവേചനമാണ് ലോകം നേരിടുന്ന വെല്ല...

ഷിക്കാഗോ: “നിങ്ങളില്‍ നിന്നുമാണ് ഞാന്‍ പഠിച്ചത്. നിങ്ങളാണ് എന്നിലെ മികച്ച പ്രസിഡന്റിനെ പുറത്ത് കൊണ്ട് വന്നത്. വര്‍ണ വിവേചനമാണ് ലോകം നേരിടുന്ന വെല്ലുവിളിയെന്ന് അദേഹം പറഞ്ഞു.
നിങ്ങളാണ് എന്നെ നല്ല മനുഷ്യനാക്കിയത്.സാധാരണ ജനങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ഇടപെടമ്പോള്‍ മാത്രമാണ് മാറ്റം സംഭവിക്കുന്നത് “.ഒബാമ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വികാരനിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗത്തെ നിറഞ്ഞ കൈയ്യടികളോടെയാണ് അമേരിക്കന്‍ ജനത സ്വീകരിച്ചത്.

തുടര്‍ച്ചയായുള്ള എട്ട് വര്‍ഷത്തെ ഭരണത്തിന് ശേഷംപ്രസിഡന്റ് പദവിയില്‍ നിന്നും ഇറങ്ങുമ്പോള്‍ രാഷ്ട്രീയത്തെക്കാള്‍ ഉപരി, അമേരിക്കന്‍ ജനതയുടെ ഐക്യത്തിനെ കുറിച്ചാണ് ഷിക്കാഗോയില്‍ നടന്ന വിടവാങ്ങലില്‍ ഒബാമ വാചാലമായത്. അമേരിക്കന്‍ ജനാധിപത്യത്തിന് നേരെ ശക്തമായ വെല്ലുവിളിയാണ് വര്‍ണവിവേചനമെന്നും ഒബാമ സൂചിപ്പിച്ചു. വര്‍ണവിവേചനം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു. നിയമങ്ങള്‍ മാറിയതുകൊണ്ട് കാര്യമില്ല. ഹൃദയങ്ങള്‍ മാറിയാലേ കൂടുതല്‍ മുന്നേറാന്‍ നമുക്ക് കഴിയൂ.

sameeksha-malabarinews

സ്വപ്നങ്ങള്‍ കാണണമെന്നും ആ സ്വപ്നങ്ങള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കണമെന്നും ഒബാമ വ്യക്തമാക്കി.ഒരു വലിയ സൌഭാഗ്യമാണ് പൂര്‍വ്വികരില്‍ നിന്നും നമ്മുക്ക് ലഭിച്ചിട്ടുള്ളത്. അതാണ് വിയര്‍പ്പിലൂടെയും കഠിനാധ്വാനത്തിലൂടെയും സ്വപ്നങ്ങളെ കണ്ടെത്തി പിടിക്കാനുള്ള സ്വാതന്ത്യ്രം. നിലവില്‍ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഗവണ്‍മെന്റിന് സാധിക്കുമോ എന്നത് നിങ്ങളില്‍ ഒരോരുത്തരെയും ആശ്രയിച്ചിരിക്കും.

അമേരിക്കയുടെ നേതൃത്വത്തില്‍ ഇസ് ലാമിക് സ്റ്റേറ്റിനെതിരായ രാജ്യാന്തര സഹകരണം വിജയിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ജനാധിപത്യത്തിന് നിങ്ങളെ ആവശ്യമാണ്. തെരഞ്ഞെടുപ്പില്‍ മാത്രമല്ല, രാജ്യത്തിന്റെ എല്ലാ ശ്വാസത്തിലും നിങ്ങള്‍ അനിവാര്യമാണെന്നും ഒബാമ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!