Section

malabari-logo-mobile

 നേഴ്‌സ് സമരം പിന്‍വലിച്ചു; ശമ്പളം 20,000 രൂപ

HIGHLIGHTS : തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ മൂന്നാഴ്ചയോളമായി നടത്തിവന്ന സമരം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടത്...

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ മൂന്നാഴ്ചയോളമായി നടത്തിവന്ന സമരം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. നേഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയായി നിജപ്പെടുത്തി. അമ്പത് കിടക്കകളില്‍ താഴെയുള്ള ആശുപത്രികളിലാണ് 20000 രൂപ ശമ്പളം. അമ്പത് കിടക്കകളില്‍കൂടുതലുള്ള ആശുപത്രികളിലെ നേഴ്സുമാരുടെ ശമ്പളം പുനര്‍നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സമരം പിന്‍വലിക്കുന്നതായി നേഴ്സുമാരുടെ സംഘടനകളും അറിയിച്ചു.

നേഴ്സുമാരുടെ പരിശീലന കാലാവധി, പരിശീലനകാലത്തെ സ്റ്റൈപെന്‍ഡ് തുടങ്ങിയ കാര്യങ്ങളും സമിതി പരിശോധിക്കും. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തൊഴില്‍, ആരോഗ്യം, നിയമം വകുപ്പുകളുടെ സെക്രട്ടറിമാരും ലേബര്‍ കമീഷണര്‍മാരും സമിതിയിലെ അംഗങ്ങളാണ്. വേതനം പുതുക്കി നിശ്ചയിക്കാനുള്ള അധികാരം മിനിമം വേജസ് കമ്മിറ്റിക്കാണ്. നാലംഗ സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന എന്ന നിലയില്‍ മിനിമം വേജസ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കും. സമരം നടത്തിയതിന്റെപേരില്‍ നേഴ്സുമാര്‍ക്കെതിരെ പ്രതികാരനടപടി ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി മാനേജ്മെന്റുകളോട് നിര്‍ദേശിച്ചു. നേഴ്സിങ് ട്രെയ്നിമാരുടെ സ്റ്റൈപെന്‍ഡ് കാലോചിതമായി വര്‍ധിപ്പിക്കും. ട്രെയ്നിങ് കാലാവധിയും സ്റ്റൈപെന്‍ഡ് പുതുക്കുന്ന കാര്യവും സമിതി പരിഗണിക്കും.

sameeksha-malabarinews

നേഴ്സുമാരുടെ സംഘടനാപ്രതിനിധികള്‍, മിനിമം വേജസ് കമ്മിറ്റിയില്‍ പ്രാതിനിധ്യമുള്ള ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികള്‍ എന്നിവരുമായി പ്രത്യേകം ചര്‍ച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി വ്യാഴാഴ്ച വൈകിട്ട് എല്ലാവരെയും ഒന്നിച്ച് വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ എല്ലാവരും അംഗീകരിച്ചു. മന്ത്രിമാരായ കെ കെ ശൈലജ, എ കെ ബാലന്‍, ടി പി രാമകൃഷ്ണന്‍, യുഎന്‍എ സംസ്ഥാന പ്രസിഡന്റ് എം ജാസ്മിന്‍ ഷ, ഐഎന്‍എ പ്രസിഡന്റ് ലിബിന്‍ തോമസ് എന്നിവരും ട്രേഡ് യൂണിയന്‍, ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.

 

Read more: http://www.deshabhimani.com/news/kerala/nurses-strike/658618

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!