വ്യാജ റിക്രൂട്ട് മെന്റുകളില്‍ വഞ്ചിതരാകരുത്: നോര്‍ക്ക കുവൈറ്റിലേക്ക് അനധികൃതമായി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതായി പരാതി

Story dated:Saturday September 24th, 2016,06 23:pm

വ്യാജ റിക്രൂട്ട് ്മെന്റുകളില്‍ ഉദ്യോഗാര്‍ഥികള്‍ വഞ്ചിതരാകരുതെ് നോര്‍ക്ക ചീഫ് എക്‌സിക്യൂടീവ് ഓഫീസര്‍ ഡോ. ഉഷ ടൈറ്റസ് അറിയിച്ചു. കുവൈറ്റ് ഓയില്‍ കമ്പനിയിലേക്ക് വന്‍തുക വാങ്ങി ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഏജന്‍സി നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് നടത്തുതായി പരാതികള്‍ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പ്.

കുവൈറ്റിലെ കമ്പനിയിലേക്ക് 50 നഴ്‌സുമാരെ തിരഞ്ഞെടുക്കുതിനുള്ള ഒരു ഡിമാന്റ് കേന്ദ്ര സര്‍ക്കാര്‍ സംവിധാനമായ ഇ-മൈഗ്രേറ്റ് സിസ്റ്റം വഴി നോര്‍ക്കയ്ക്ക് ലഭിച്ചിട്ടുണ്ട്. നോര്‍ക്ക റൂട്‌സ് വെബ്‌സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തിയാണ് തിരഞ്ഞെടുപ്പ്. ഇന്റര്‍വ്യൂവിനു മുമ്പുള്ള നടപടിക്രമങ്ങള്‍ തുടങ്ങുതേയുള്ളു. ഇപ്രകാരം നിയമനം ലഭിക്കുതിന് യാതൊരു സ്വകാര്യ ഏജന്‍സിയുടെയും സഹായം ആവശ്യമില്ല. നിയമപരമല്ലാതെ നിയമനം നേടുവരുടെ അവസരം നോര്‍ക്ക റൂട്‌സ് റദ്ദാക്കും.

അനധികൃത റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിവരം ലഭിക്കുവര്‍ നോര്‍ക്ക ചീഫ് എക്‌സിക്യൂടീവ് ഓഫീസറെയോ സംസ്ഥാന പൊലീസ് വിജിലന്‍സ് വിഭാഗത്തെയോ അറിയിക്കണം. നോര്‍ക്ക-റൂ’്ട്ട്‌സ് ഫോണ്‍: 0471 2770500 ടോള്‍ ഫ്രീ നമ്പര്‍: 1800 425 3939 ഇ-മെയില്‍: mail@norkaroots.net