നേഴ്‌സ്‌ ബലാത്സംഗത്തിനിരയായ സംഭവം;എഡിജിപി ആര്‍ ശ്രീലേഖ അന്വേഷിക്കും

sreelekha ipsകൊച്ചി: കൊച്ചിയിലെ ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്‌സ്‌ ക്രൂരമായി ബലാത്സംഗത്തിനിരയായെന്ന ആരോപണത്തില്‍ എഡിജിപി ആര്‍ ശ്രീലേഖ അന്വേഷിക്കും. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ വനിതാപ്രവര്‍ത്തക പി ഗീത, യുഎന്‍എ നേതാവ്‌ ജാസ്‌മിന്‍ഷാ, ആര്‍എംപി നേതാവ്‌ കെകെ രമ തുടങ്ങിയവര്‍ ഡിജിപിക്ക്‌ പരാതിനല്‍കിയിരുന്നു.

ഈ പരാതികളുടെ അടിസ്ഥാനത്തിലാണ്‌ പ്രാഥമിക അന്വേഷണം നടത്താന്‍ ഡിജിപി ലോക്‌നാഥ്‌ ബെഹറ നിര്‍ദേശിച്ചത്‌. കൊച്ചിയിലെ റെയില്‍വെ ട്രാക്കില്‍ നഴ്‌സായ യുവതി ബലാല്‍സംഗത്തിനിരയായെന്ന വാര്‍ത്തയാണ്‌ സോഷ്യല്‍ മീഡിയയിലൂടെ പരന്നത്‌. ഈ സംഭവം ആശുപത്രി അധികൃതര്‍ ഒതുക്കിയെന്നാണ്‌ ആരോപണം.