നഴ്‌സുമാരുടെ സമരത്തില്‍ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി. സമരക്കാര്‍ മനുഷ്യ ജീവന് വില കല്‍പ്പിക്കണമെന്നും കോടതി. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. എന്നാല്‍ എസ്മ പ്രയോഗിച്ചാലും സമരത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് യുഎന്‍ എ തുടര്‍ നടപടികള്‍ സംസ്ഥാന സമിതി ചേര്‍ന്ന തീരുമാനിക്കുമെന്നും യു എന്‍ എ വ്യക്തമാക്കി.