നഴ്‌സുമാരുടെ എമിഗ്രേഷന്‍ ചട്ടത്തില്‍ ഇളവനുവദിക്കാനാവില്ല;കേന്ദ്രം

lpn-medദില്ലി: വിസാ കാലാവധി അവസാനിക്കാനിരിക്കുന്ന നഴ്‌സുമാരെ കേന്ദ്രസര്‍ക്കാര്‍ കൈയൊഴിയുന്നു. എമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവ്‌ അനുവദിക്കാനാവില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കിയത്‌.

സര്‍ക്കാര്‍ ഏജന്‍സി മുഖേനയുള്ള ക്ലിയറന്‍സ്‌ എല്ലാവര്‍ക്കും ബാധകമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിസാ കാലാവധി കഴിയുന്നത്‌ തങ്ങളുടെ വിഷയമല്ലെന്ന്‌ കേന്ദ്ര പ്രവാസി കാര്യ മന്ത്രായം സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു.

സ്വകാര്യ ഏജന്‍സികള്‍ വഴി പതിനായിരക്കണക്കിന്‌ നഴ്‌സുമാരാണ്‌ എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ കഴിഞ്ഞ്‌ കാത്തിരിക്കുന്നത്‌. നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷനാണ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌.