കന്യാസ്ത്രീകളുടെ സമരം ഏഴാം ദിവസത്തിലേക്ക്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക്. സമരം കൂടുതല്‍ ശക്തമാക്കാനാണ് കന്യാസ്ത്രീകളുടെ തീരുമാനം. ഓരോ ദിവസവും സമരത്തിന് ജനപിന്തുണ വര്‍ധിച്ചുവരികയാണ്.

സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുള്‍പ്പെടെ നിരവധി യുവാക്കളും സ്ത്രീകളുമാണ് ഓരോ ദിവസവും സമരപ്പന്തലിലെത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ കന്യാസ്ത്രീകള്‍ ആലോചിക്കുന്നത്. നിരാഹാര സമരമുള്‍പ്പെടെയുള്ള സമരത്തിലേക്ക് കന്യാസ്ത്രീകള്‍ തിരിയുമെന്നാണ് റിപ്പോര്‍ട്ട്.

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരാനാണ് ജോയിന്റ് ക്രിസ്റ്റിയന്‍ കൗണ്‍സിലിന്റെ തീരുമാനം.

Related Articles