കന്യസ്ത്രീമാരുടെ സമരത്തിന് പിന്തുണ;ജോയ് മാത്യുവിനെതിരെ കേസ്

കോഴിക്കോട്: കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ജോയ് മാത്യു ഉള്‍പ്പെടെ നൂറുപേര്‍ക്കെതിരെ കേസെടുത്തു. കൊച്ചിയിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് മിഠായിത്തെരുവിലാണ് ജോയ് മാത്യുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. കേഴിക്കോട് ടൗണ്‍പോലീസാണ് കേസെടുത്തത്.

ജോയ് മാത്യു ഉള്‍പ്പെടെ കണ്ടാലിറിയാവുന്ന 100 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

പ്രകടനങ്ങള്‍ നിരോധിച്ച മേഖലയില്‍ അന്യായമായി സംഘംചേരല്‍, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related Articles