ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാം വധഭിഷണി മുഴക്കിയെന്ന് സഹോദരങ്ങളുടെ പരാതി

mohammed-nishamതൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാം സഹോദങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതി. സഹോദരങ്ങളായ അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാഖ് എന്നിവരാണ് തൃശൂര്‍ എസ് പി ആര്‍.നിശാന്തിനിക്ക് പരാതി നല്‍കിയത്. ജയിലില്‍ വെച്ചാണോ അതോ ബംഗളൂരുവിലേക്ക് കേസിനുവേണ്ടി പോകുമ്പോഴാണോ ഭീഷണി മുഴക്കിയതെന്ന കാര്യം വ്യക്തമല്ല. പരാതി ലഭിച്ചതായും അന്വേഷണത്തിന് ഉത്തരവിട്ടതായും എസ് പി നിശാന്തിനി അറിയിച്ചു.

നിഷാം സഹോദരങ്ങളോട് നടത്തിയ സംഭഷാണവും പോലീസിന് കൈമാറിയിട്ടുണ്ട്. ഒരു കേസിന്റെ ഭാഗമായി നിഷാമിനെ ബംഗളൂരുവിലേക്ക് കൊണ്ടുപോയ അതേബസില്‍ അദേഹത്തിന്റെ സുഹൃത്തുക്കളും ഓഫീസ് ജീവനക്കാരും യാത്ര ചെയ്തതായും ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ പോലീസിനും നിഷാമിനും മടക്ക ടിക്കറ്റ് എടുത്ത് നല്‍കിയത് നിഷാമിന്റെ ഓഫീസില്‍ നിന്നാണെന്നും സംശയിക്കാവുന്ന തെളിവുകളും കൈമാറിയിട്ടുണ്ട്.