നോവലിസ്റ്റ്​ ജോയ്സിയുടെ മകൻ ബംഗളൂരുവില്‍ വാഹനാപകടത്തിൽ മരിച്ചു

ബംഗളൂരു: നോവലിസ്റ്റ്​ ജോയ്സിയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു. ബാലു ജോയ്​സിയാണ്​മരിച്ചത്​. ബംഗളൂരു കമ്മനഹള്ളിയിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് ​ബാലു സഞ്ചരിച്ച ബൈക്ക്​അപകടത്തിൽ പെട്ടത്​. ബംഗളൂരുവിലെ സ്​ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ബാലു.