നോവലിസ്‌റ്റ്‌ മാത്യു മറ്റം അന്തരിച്ചു

mathew-mattamകോട്ടയം:നോവലിസ്‌റ്റ്‌ മാത്യു മറ്റം(68) അന്തരിച്ചു. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന്‌ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിരിക്കെഹൃദയാഘാതത്തെ തുടര്‍ന്ന്‌്‌ ഇന്ന്‌ പുലര്‍ച്ചെ മൂന്നിന്‌ അന്തരിക്കുകയായിരുന്നു്‌. സംസ്‌ക്കാരം തിങ്കളാഴ്‌ച കോട്ടയം പാറമ്പുഴ ബത്‌ലഹേം പള്ളിയില്‍ നടക്കും.

മലയാളത്തിലെ ജനപ്രിയ എഴുത്തുകാരില്‍ പ്രമുഖനായ മാത്യു മറ്റം 270 ല്‍ അധികം നോവലുകള്‍ എഴുതിയിട്ടുണ്ട്‌. ഇതില്‍ കരിമ്പ്‌, മെയ്‌ദിനം എന്നിവ സിമയും ആലിപ്പഴം എന്ന നോവല്‍ സീരിയലുമാക്കിയിട്ടുണ്ട്‌.

ഭാര്യ: വല്‍സമ്മ. മക്കള്‍: കിഷോര്‍(മലയാള മനോരമ), എമിലി(ഇസ്രായേല്‍).