Section

malabari-logo-mobile

നോട്ടുമാറ്റല്‍; വിരലില്‍ മഷി പുരട്ടിത്തുടങ്ങി

HIGHLIGHTS : ദില്ലി: രാജ്യത്ത് പഴയ നോട്ട് മാറ്റാന്‍ എത്തുന്നവരുടെ വിരലില്‍ മഷി പുരട്ടിത്തുടങ്ങി. ഉത്തരേന്ത്യയിലെ ചില ബാങ്കുകളിലാണ് ഇത് ആരംഭിച്ചിട്ടുള്ളത്. വലതുക...

inkദില്ലി: രാജ്യത്ത് പഴയ നോട്ട് മാറ്റാന്‍ എത്തുന്നവരുടെ വിരലില്‍ മഷി പുരട്ടിത്തുടങ്ങി. ഉത്തരേന്ത്യയിലെ ചില ബാങ്കുകളിലാണ് ഇത് ആരംഭിച്ചിട്ടുള്ളത്. വലതുകൈകളിലെ വിരലിലാണ് മഷി പുരട്ടുന്നത്. എന്നാല്‍ കേരളത്തിലെ ബാങ്കുകളില്‍ മഷി എത്തയിട്ടില്ല. ഇക്കാര്യത്തില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ബാങ്ക് ഉദ്യോസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് വോട്ടു മഷി നല്‍കുന്ന മൈസൂരു പെയിന്റ്‌സ് ആന്‍ഡ് വാര്‍ഷീഷ് ലിമിറ്റഡിനോടാണ് ബാങ്കുകളില്‍ മഷി എത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

sameeksha-malabarinews

നിലവില്‍ അക്കൗണ്ടില്ലാത്ത ബാങ്കുകളില്‍ നോട്ടുമാറ്റുവാനെത്തുന്നവരുടെ കൈ വിരലിലാണ് മഷി പുരട്ടുക. ഒരു തവണ മഷി പുരട്ടുന്നതോടെ അയാള്‍ക്ക് വീണ്ടും ബാങ്കിലെത്താന്‍ കഴിയില്ലെന്നും ഇതുവഴി കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടത്തുന്നത് തടയാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!