Section

malabari-logo-mobile

യു ഡി എഫ് വിട്ടെന്ന് പിള്ള; സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്ത്

HIGHLIGHTS : തിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ബി എല്‍ ഡി എഫിനെ പിന്തുണയ്ക്കും. ഇടതു സ്ഥാനാര്‍ഥിയായ ഐഷ പോറ്റിയെ പിന്തുണ

Balakrishna_Pillai_801740fതിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ബി എല്‍ ഡി എഫിനെ പിന്തുണയ്ക്കും. ഇടതു സ്ഥാനാര്‍ഥിയായ ഐഷ പോറ്റിയെ പിന്തുണയ്ക്കുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. യു ഡി എഫിനെ പിന്തുണയ്ക്കില്ലെന്നു പിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു.

കെ ബി ഗണേഷ് കുമാറാണ് കേരള കോണ്‍ഗ്രസ് ബിയുടെ നിയമസഭയിലെ അംഗം. ഇന്ന്  ചേര്‍ന്ന കേരള കോണ്‍ഗ്രസ് ബി ഉന്നതാധികാര സമിതിയാണ് എല്‍ ഡി എഫിനെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.

sameeksha-malabarinews

അതിനിടയില്‍ ആര്‍ ബാലകൃഷ്ണപിള്ളയെ യു ഡി എഫില്‍ നിന്ന് പുറത്താക്കുവാന്‍ യു ഡി എഫ് ഉന്നതതലത്തില്‍ ധാരണയായതാണ് റിപ്പോര്‍ട്ട്. കേരളാ കോണ്‍ഗ്രസ് (ബി) സാങ്കേതികമായി മാത്രമാണ് യു ഡി എഫില്‍ ഉള്ളതെന്ന് മൂന്ന് ദിവസം മുമ്പ് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞിരുന്നു. ഇതോട് കൂടി മുന്നണിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചെന്നും സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ ഇടതുപക്ഷത്തിനൊപ്പമായിരിക്കും ഇനി പാര്‍ട്ടി നില്‍ക്കുകയെന്നും പിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് പിള്ള ഐഷ പോറ്റിയെ പിന്തുണയ്ക്കുന്ന കാര്യം അറിയിച്ചത്. തങ്ങള്‍ ഇപ്പോള്‍ പ്രതിപക്ഷത്ത് ആയിക്കഴിഞ്ഞു. തങ്ങളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞതിലാണ് എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നും അഴിമതി ചൂണ്ടിക്കാട്ടിയതിനാണ് യു ഡി എഫ് തന്നെയും ഗണേശ് കുമാറിനെയും ക്രൂശിക്കുന്നതെന്നും പിള്ള പറഞ്ഞു.

ജനങ്ങളുടെ നന്മയല്ല, ധനസമ്പാദനം മാത്രമാണ് മന്ത്രിസഭയിലെ ചിലരുടെ ലക്ഷ്യമെന്നും ബാലകൃഷ്ണ പിള്ള ആരോപിച്ചു. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ന്നും എല്‍ ഡി എഫിനെ പിന്തുണയ്ക്കണോയെന്ന് ആലോചിച്ച് തീരുമാനിക്കും. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അത്താഴം മാത്രം മുടക്കാന്‍ കഴിയുന്ന വെറും നീര്‍ക്കോലിയാണെന്നും പിള്ള പരിഹസിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!