ഉത്തരകൊറിയയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്ക്

north korea ban on social mediaപ്യോംഗ്യാങ്: ഫെയ്‌സ്ബുക്ക്, യൂടൂബ്, ട്വിറ്റര്‍, തുടങ്ങിയതടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഉത്തരകൊറിയയില്‍ വിലക്ക്. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ക്കും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിക്ക1ണ്ട ഔദ്യാഗിക പ്രഖ്യാപനമുണ്ടായി. ഓണ്‍ലൈനില്‍ വിവരങ്ങള്‍ പടരുന്നതില്‍ ആശങ്കകൊണ്ടാണ് നടപടി.

വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ പ്രഖ്യാപനം രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവന ധാതാക്കളായ കൊറിയോലിങ്കാണ് പുറത്തുവിട്ടത്. ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്നത് വളരെ കുറച്ച് ഉത്തരകൊറിയക്കാര്‍ക്കു മാത്രമാണ്. അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നത് സര്‍ക്കാര്‍ അനുമതിയുള്ള ഇന്‍ട്രാനെറ്റാണ്. അതുകൊണ്ട് തന്നെ പുതിയ നടപടി ഉത്തരകൊറിയയിലെ സാധാരണ ജനങ്ങളെ കാര്യമായി ബാധിക്കാന്‍ ഇടയില്ല.
പുതിയ നിരോധനം മൂലം രാജ്യം സന്ദര്‍ശിക്കുന്നവര്‍ക്കും അവിടുള്ള വിദേശികള്‍ക്കും രാജ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയാത്ത അവസ്ഥയാണ്. നേരത്തേ വിദേശികള്‍ക്ക് യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. ഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള വെബ്‌സൈറ്റുകള്‍ മാത്രമാണിപ്പോള്‍ രാജ്യത്ത് ലഭ്യമാകുന്നത്. ഉത്തരകൊറിയയില്‍ താമസിക്കുന്ന ഇതരരാജ്യക്കാര്‍ വഴി രാജ്യത്തെ വിവരങ്ങള്‍ പുറംലോകത്ത് എത്താതിരിക്കാനാണ് നിയന്ത്രണമെന്നാണ് വിവരം.