നോമ്പുതുറക്കുന്നതിന്‌ മുന്‍പേ ഭക്ഷണം കഴിച്ചു; 80 കാരനെ പോലീസ്‌ കോണ്‍സറ്റബിള്‍ മര്‍ദ്ദിച്ചു

Untitled-1 copyഇസ്ലാമാബാദ്‌: നോമ്പ്‌ തുറക്കുന്നതിന്‌ മുമ്പ്‌ ഭക്ഷണം കഴിച്ച 80 കാരനെ പോലീസ്‌ കോണ്‍സ്‌റ്റബിള്‍ ക്രൂരമായി മര്‍ദ്ദിച്ചു. നോമ്പ്‌ തുറയ്‌ക്ക്‌ 40 മിനിട്ട്‌ മുമ്പ്‌ വീടിന്‌ മുന്‍വശത്തിരുന്ന്‌ ഭക്ഷണം കഴിച്ച ഗോകുല്‍ ദാസിനെയാണ്‌ കോണ്‍സറ്റബിള്‍ മര്‍ദ്ദിച്ചത്‌. പാകിസ്‌താനില്‍ നടന്ന ഈ പ്രാകൃത സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചതോടെയാണ്‌ സംഭവം പുറംലോകം അറിയുന്നത്‌.

നോമ്പ്‌ തുറക്കുന്നതിന്‌ മുമ്പ്‌ ഹിന്ദുവായ ഗോകുല്‍ദാസ്‌ വീട്ടിന്റെ മുന്നിലിരുന്ന്‌ ഭക്ഷണം കഴിക്കുന്നത്‌ കണ്ട അലി ഹസന്‍ എന്ന പോലീസ്‌ കോണ്‍സ്‌റ്റബിള്‍ സംഭവത്തെ ചോദ്യം ചെയ്യുകയും വൃദ്ധനെ മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവം കണ്ട്‌ സ്ഥലത്തെത്തിയ സമീപവാസകളാണ്‌ ഗോകുല്‍ ദാസിനെ മര്‍ദ്ദനത്തില്‍ നിന്ന്‌ രക്ഷിച്ചത്‌.

രക്തത്തില്‍ കുളിച്ച ഗോകുല്‍ ദാസിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്‌. സംഭവത്തേ തുടര്‍ന്ന്‌ അലി ഹസനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.