റീചാര്‍ജ്ജ് ചെയ്യേണ്ട, ഇന്റര്‍ നെറ്റ് വേണ്ട, ഇന്ത്യയില്‍ എവിടേക്കും സൗജന്യമായി ഫോണ്‍ വിളിക്കാനായി സ്പീക്ക് ഫ്രീ

speak-free-appകൊച്ചി: ഇന്റര്‍നെറ്റ് സൗകര്യമോ ചാര്‍ജ്ജ് ചെയ്യുകയോ ചെയ്യാതെ ഇന്ത്യയിലെ ഏത് നെറ്റവര്‍ക്കിലേക്കും സൗജന്യമായി ഫോണ്‍ ചെയ്യാവുന്ന ആപ്ലിക്കേഷന്‍ കൊച്ചിയില്‍ പുറത്തിറക്കി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഭവ് കമ്മ്യുണിക്കേഷന്‍സ് ആണ് സ്പീക് ഫ്രീ എന്ന പേരിട്ടിട്ടുള്ള ഈ ആപ്പിന്റെ ഉപജ്ഞാതാക്കള്‍ . ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ആപ് അവതരിപ്പിക്കുന്ത്.

ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മാത്രം നെറ്റ് കണക്ഷന്‍ മതി. സ്പീക് ഫ്രീ സ്മാര്‍ട്ട്‌ഫോണ്‍ ഉള്ള ആര്‍ക്കും ഗുഗിള്‍ പ്ലേ സ്റ്റോറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഇപ്പോള്‍ കേരളത്തില്‍ നിന്ന് രാജ്യത്തിന്റെ ഏതു ഭഗത്തേക്കും സൗജന്യമായി ഫോണ്‍ വിളിക്കാം.
നമ്മുടെ വാട്‌സാ ആപ്പ അടക്കമുള്ള ജനപ്രിയആപ്ലിക്കേഷനുകളല്ലാം ഇന്റര്‍നെറ്റ് വഴിയാണ് ഉപയോഗിക്കുന്നത്, എ്‌നാല്‍ ഫോണ്‍ ചെയ്യുന്നതിുനും സ്വീകരിക്കുന്നതിനും ഇവിടെ ഇന്റര്‍നെറ്റ് കണക്ഷന്റെ ആവിശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.
ഒരു ഫോണ്‍വിളിയുടെ പരമാവധിദൈര്‍ഘ്യം മുന്ന് മിനിറ്റാണെങ്കിലും വീണ്ടും ഏത്ര തവണ വേണമെങ്കിലും അതേ കോള്‍ ആവര്‍ത്തിക്കാവുന്നതാണ്.
മുഹമ്മദ് നസീം, അഹമ്മദ്‌റഫീഖ്, ഹാഫിസ് അബ്ദുല്‍ ലത്തീഫ്, വലാന്റോ ആലപ്പാട്ട്, സാവു ടി രാഘവന്‍ എന്നിവരാണ് ഈ സംരംഭത്തിന് പിന്നില്‍.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യം ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടതില്‍ കേരളത്തിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്കിടയിലാണ് ഈ സൗകര്യം ലഭ്യമാവുകയെന്നും രണ്ടാംഘട്ടത്തില്‍ ഇന്ത്യയിലെ മറ്റ്‌സംസാഥനങ്ങളിലേക്ക് കുടി സ്പീക് ഫ്രീ സര്‍വ്വീസ് വ്യാപിക്കുമെന്നും അവര്‍ അറിയിച്ചു.
സുശീല്‍