മോദി മന്ത്രിസഭ വികസനത്തില്‍ കേരളമില്ല

new cabinet ministersദില്ലി :കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ മന്ത്രിസഭാ വികസനത്തില്‍ മലയാളികളായ ആരെങ്ങിലും മന്ത്രിയായേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്ക്‌ വിരാമം. രാജസ്ഥാനിന്റെയും ബംഗാളിന്റെയും പ്രാതിനിധ്യം ഉറപ്പുവരുത്തിയ മന്ത്രിസഭാ വികസനത്തില്‍ കേരളം ഉള്‍പ്പെട്ടില്ല.

നേരത്തെ 1999ല്‍ അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ മലയാളിയായ ബിജെപി സീനിയര്‍ ഒ രാജഗോപാല്‍ സഹമന്ത്രിയായിരുന്നു. മധ്യപ്രദേശില്‍ നിന്ന്‌ രാജ്യസഭയിലേക്ക്‌ നിര്‍ത്തി വിജയിപ്പി്‌ച്ചാണ്‌ അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്‌..

സംസ്ഥാനത്ത്‌ നിന്ന്‌ ഒരു ബിജെപി എംപി തിരഞ്ഞെടുക്കന്ന അന്നേ മോദി മന്ത്രിസഭയില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഉണ്ടാകു എന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ വി മുരളീധരന്‍ പ്രതികരിച്ചു
ഈ മന്ത്രിസഭാ വികസനത്തോടെ കേന്ദ്രമന്ത്രിസഭയില്‍ 66 മന്ത്രിമാരായി.