അഭിനയമോഹമുണ്ട്‌ എന്നാല്‍ ഇപ്പോള്‍ അഭിനയിക്കാനില്ല;കല്‌പനയുടെ മകള്‍ ശ്രീമയി

kalpana-sreemayi-28-1461855832കൊച്ചി: താന്‍ അഭിനയരംഗത്തേക്ക്‌ കടന്നു വരുന്നു എന്ന വാര്‍ത്ത നിഷേധിച്ച്‌ കല്‍പ്പനയുടെ മകള്‍ ശ്രീമയി. അഭിനയിക്കാന്‍ തനിക്ക്‌ ആഗ്രഹമുണ്ട്‌ എന്നാല്‍ ഇപ്പോള്‍ ഞാന്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയാണ്‌. ഇതിനു ശേഷം സിനിമയുമായി ബന്ധപ്പെട്ട കോഴ്‌സ്‌ പഠിക്കണമെന്നും അതിനുശേഷമെ സിനിമയില്‍ അഭിനയിക്കാനാണ്‌ ആഗ്രഹമെന്നും ശ്രീമയി വ്യക്തമാക്കുന്നു.

തനിക്ക്‌ ഇപ്പോള്‍ സിനിമയില്‍ നിന്ന്‌ ഓഫറുകള്‍ ഒന്നും വന്നിട്ടില്ല. വളര്‍ന്നത്‌ ചെന്നൈയിലായതുകൊണ്ട്‌ തമിഴ്‌ സിനിമയില്‍ അഭിനയിക്കാനാണ്‌ താല്‍പ്പര്യമെന്നും ശ്രീമയി പറയുന്നു. സിനിമ പ്രൊഫഷനായി സ്വീകരിക്കാന്‍ പറ്റിയ മേഖലയാണെന്ന്‌ അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു.

ശ്രീമയി തനിക്ക്‌ അഭിനയിക്കാനുള്ള ആഗ്രഹം നടന്‍ പ്രഭുവിനോട്‌ പറഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകളാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്‌. ഇതിന്‌ വിശദീകരണവുമായാണ്‌ ശ്രീമയി രംഗത്തെത്തിയത്‌.