എന്‍ കെ പ്രേമചന്ദ്രന് നേരെ കല്ലേറ്

0കൊല്ലം :ആര്‍എസ്പി നേതാവും കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എന്‍കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് യോഗത്തിന് നേരെ കല്ലേറ്. പ്രേമചന്ദ്രന്‍ കുണ്ടറ കുറ്റിച്ചിറയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയാണ് കല്ലേറ് ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് ഏറെ നേരം സംഘര്‍ഷം ഉണ്ടായി.

എല്‍ഡിഎഫ് മുന്നണി വിട്ട് അടുത്തിടെയാണ് ആര്‍എസ്പി യുഡിഎഫില്‍ ചേര്‍ന്നത്.