Section

malabari-logo-mobile

അബ്ദുറബ്ബിനെതിരെ നിയാസ്‌ പുളിക്കലകത്ത്‌ മത്സരിക്കും

HIGHLIGHTS : മണ്ഡലത്തില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെതിരെ ഇടതുപക്ഷം പരപ്പനങ്ങാടി നഗരസഭ ജനകീയവികസന മുന്നണി ചെയര്‍മാന്‍ നിയാസ്‌ പുളക്കലകത്തിനെ രംഗത്തിറക...


niyas pulikkalakathപരപ്പനങ്ങാടി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെതിരെ ഇടതുപക്ഷം പരപ്പനങ്ങാടി നഗരസഭ ജനകീയവികസന മുന്നണി ചെയര്‍മാന്‍ നിയാസ്‌ പുളക്കലകത്തിനെ രംഗത്തിറക്കുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത്‌ പരീക്ഷിച്ച്‌ വിജയിച്ച ജനകീയ വികസന മുന്നണി തന്ത്രം തന്നെയാണ്‌ തിരൂരങ്ങാടിയിലും പയറ്റാന്‍ ഇടതുമുന്നണി ഒരുങ്ങുന്നത്‌.

കെഎസ്‌യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്തെത്തിയ നിയാസ്‌ പിന്നീട്‌ കോണ്‍ഗ്രസിലും സജീവമാവുകയായിരുന്നു. കോണ്‍ഗ്രസിന്റെ പരപ്പനങ്ങാടി മണ്ഡലം ട്രഷററായിരുന്ന നിയാസ്‌ പിന്നീട്‌ മുസ്ലീംലീഗിനെതിരെ പരപ്പനങ്ങാടിയില്‍ രൂപം കൊണ്ട ജനകീയ വികസനമുന്നണിയുടെ അമരക്കാരിലൊരാളായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും വിദ്യഭ്യാസ രംഗത്തും സജീവ സാന്നിധ്യമായ രാജീവ്‌ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ചെയര്‍മാന്‍കൂടിയാണ്‌ നിയാസ്‌. കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ ട്രഷറര്‍ എംഎന്‍ കുഞ്ഞഹമ്മദ്‌ ഹാജിയുടെ സഹോദരി പുത്രനാണ്‌ ഇദേഹം. നിയാസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാനം മാര്‍ച്ച്‌ 20 നുണ്ടാകും

sameeksha-malabarinews

മണ്ഡലത്തിലെ നിലവിലെ സിറ്റിംഗ്‌ എംഎല്‍എയും മുസ്ലിംലീഗിലെ സീനിയര്‍ നേതാവുമായ പി കെ അബ്ദുറബ്ബും പരപ്പനങ്ങാടി സ്വദേശി തന്നെയാണെന്നതാണ്‌ മത്സരത്തിന്റെ പ്രത്യേകത. തിരൂരങ്ങാടി, തെന്നല,നന്നമ്പ്ര മേഖലകളിലെ മുസ്ലിംലീഗിന്റെ സംഘടനാകരുത്തുതന്നെയാണ്‌ യുഡിഎഫിന്റെ ആത്മവിശ്വാസം. മുസ്ല്‌ിംലീഗ്‌ നേരത്തെതന്നെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കിയതോടെ അബ്ദുറബ്ബ്‌ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

ജില്ലയില്‍ യുഡിഎഫ്‌ സംവിധാനത്തില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ്‌ തിരൂരങ്ങാടി മണ്ഡലം. കാന്തപുരം സുന്നി വിഭാഗത്തിന്‌ ശക്തമായ സംഘടന സ്വാധീനമുള്ള നന്നമ്പ്ര, എടരിക്കോട്‌, തെന്നല മേഖലകളില്‍ ഈ വിഭാഗത്തിന്റെ തിരഞ്ഞെടുപ്പ്‌ നിലപാടുകള്‍ സ്വാധീനിക്കപ്പെടുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഇത്തരം അടിയൊഴുക്കുള്‍ തന്നെയായിരിക്കും തെരഞ്ഞടുപ്പിന്റെ പോരാട്ടവീര്യം കുട്ടുന്നതും ഫലത്തെ നിര്‍ണ്ണയിക്കുന്നതും.

പ്രദോശിക ഫേസ്‌ബുക്ക്‌, വാട്‌സാപ്പ്‌ കൂട്ടായിമകളില്‍ ഇപ്പോള്‍തന്നെ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി പ്രചരണങ്ങളും പോര്‍വിളികളും തുടങ്ങിക്കഴിഞ്ഞു. യുവാക്കള്‍ക്കിടിയില്‍ മറ്റൊരു തെരഞ്ഞെടുപ്പുകാലത്തും ഇല്ലാത്ത ആവേശം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നുതന്നെയാണ്‌ നവമാധ്യമങ്ങളിലെ ഓരോ പോസ്‌റ്റും സുചിപ്പിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!