Section

malabari-logo-mobile

സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ മുഖം നോക്കാതെ നടപടിയെടുക്കും മന്ത്രി എ കെ ബാലന്‍

HIGHLIGHTS : തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്നു സര്‍ക്കാര്‍ ഉറപ്പ് നല്‍കി. നിയമസഭയില്‍ മുഖ്യമന്ത്രിക്ക് വേണ്ടി ...

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്നു സര്‍ക്കാര്‍ ഉറപ്പ് നല്‍കി. നിയമസഭയില്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ കെ ബാലനാണ് ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുകതന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വടക്കാഞ്ചേരി കൂട്ടബലാല്‍സംഗ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന്ത്രി. വടക്കാഞ്ചേരി പീഡനം ഗൌരവമായി അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

sameeksha-malabarinews

പ്രതിപക്ഷത്തുനിന്ന് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. പൊലീസ് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചതായി പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് കൂട്ടബലാല്‍സംഗവും ഗുണ്ടാ ആക്രമണവും വര്‍ധിച്ചതായും അടിയന്തരപ്രമേയ നോട്ടീസില്‍ പറയുന്നു. വടക്കാഞ്ചേരി കേസ് വനിത എഡിജിപിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!