നിയമസഭയില്‍ ലഡ്ഡു വിതരണം ചെയ്തത് തെറ്റായി പോയെന്ന് സ്പീക്കര്‍

n-sakthan-409x330തിരുവനന്തപുരം: ബജറ്റ് അവതരിപ്പിച്ച ദിവസം ഭരണ പക്ഷം നിയമസഭയില്‍ ലഡ്ഡു വിതരണം ചെയ്തത് തെറ്റായി പോയെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍. സഭ പിരിഞ്ഞതിനു ശേഷമാണു ലഡ്ഡുവിതരണം നടത്തിയത്. ലഡുവിതരണം നടത്തുമ്പോള്‍ താന്‍ സഭയിലില്ലാതിരുന്നതിനാലാണു കണ്ടില്ലെന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയ്ക്കകത്തു ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരാന്‍ പാടില്ലെന്നു നിയമമുണ്ടെന്നും ലഡ്ഡുവിതരണം നടത്തിയവരെ താക്കീത് ചെയ്യുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സ്പീക്കറുടെ ഡയസ് തകര്‍ത്തവര്‍ക്കെതിരെയാണു നടപടിയെടുത്തത്. മറ്റു സംഭവങ്ങളില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ എം എല്‍ എമാരുടെ പരാതിയെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.