കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വില്‍പ്പന നടത്തുന്ന കേന്ദ്ര വിജ്ഞാപനത്തിനെതിരായി നിയമസഭ പ്രമേയം പാസാക്കി. കേന്ദ്രം പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും വിഷയം ചര്‍ച്ചചെയ്യാനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.

സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനായി കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയമവതരിപ്പിച്ച് ആവശ്യപ്പെട്ടു.രാഷ്ട്രീയ നേട്ടത്തിനായുള്ള ഈ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക.വന്‍കിടക്കാരെ സഹായിക്കുന്നതിനുള്ളതാണ് ഈ വിജ്ഞാപനം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ളതാണ്.

ജനങ്ങളുടെ തൊഴില്‍, വ്യാപാര, ആഹാര സ്വാതന്ത്യ്രത്തെ ഹനിക്കുന്ന തീരുമാനമാണിത്്. വിജ്ഞാപനത്തിലെ ചട്ടങ്ങള്‍ക്ക് നിയമപരമായ സാധുതയില്ലാത്തതും പൌരന്റെ മൌലികാവകാശങ്ങള്‍ ഹനിക്കുന്നതുമാണ്. പോഷകാഹാരകുറവുമൂലമുള്ള ആരോഗ്യപ്രതിസന്ധിക്കുവരെ ഈ നിയന്ത്രണം ഇടയാക്കും.

സംസ്ഥാനത്ത് മാട്ടിറച്ചി വ്യാപാരത്തിലേര്‍പ്പെട്ടിട്ടുള്ള അഞ്ച്ലക്ഷം പേരെ നേരിട്ട് ബാധിക്കുന്ന വിജ്ഞാപനം സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവരുന്നതുകൂടിയാണ്. കന്നുകാലി കൃഷിയെയും ദോഷകരമായി ബാധിക്കും. പുതിയ നിയന്ത്രണങ്ങള്‍ മൃഗശാല നടത്തിപ്പ് അവതാളത്തിലാക്കും. മൃഗങ്ങളോടുള്ള ക്രൂരത തടയാനെന്ന പേരില്‍ ചട്ടങ്ങള്‍ കാുെവന്ന കേന്ദ്ര സര്‍ക്കാര്‍ മൃഗശാലയിലെ മൃഗങ്ങളോട് വലിയ ക്രൂരതയാണ് ഫലത്തില്‍ കാണിക്കുന്നത്.

ഈ നിയന്ത്രണങ്ങള്‍ കാരണം മാംസക്കയറ്റുമതി രംഗത്തുനിന്ന് ചെറുകിടക്കാര്‍ പൂര്‍ണമായും ഒഴിവാക്കപ്പെടുന്ന സാഹചര്യമുാകും. മാട്ടിറച്ചി കയറ്റുമതി കഴിഞ്ഞ മൂന്നുവർഷം കൊണ്ട് 35ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട് . അത് മുന്നില്‍ക് ആ മേഖല കയ്യടക്കാനുള്ള കുത്തകകളുടെ കുതന്ത്രവും ഈ വിജ്ഞാപനത്തിനു പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കന്നുകാലി ചന്തകളില്‍നിന്നാണ് കൃഷിക്കും പാലുല്‍പാദനത്തിമെല്ലാം കേരളത്തില്‍ കാലികളെ വാങ്ങുന്നത്. ഇത് നിര്‍ത്തലാക്കുന്നതോടെ ക്ഷീരകര്‍ഷകരും പ്രതിസന്ധിയിലാകും. പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും. കറവവറ്റിയ കന്നുകാലികളെ ചന്തയില്‍ വിറ്റിറ്റാണ് കര്‍ഷകാര്‍ പുതിയവയെ വാങ്ങിയിരുന്നത്. അതിന് കഴിയാതെ വരുമ്പോള്‍ വയസ്സായ കന്നുകാലികളെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ പണമുടക്കേണ്ടിവരും. എകദേശം 40000 രൂപയോളം ഒരു കന്നുകാലിക്ക് വര്‍ഷത്തില്‍ ചിലവാക്കേണ്ടിവരും. ഇത് കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്നും വിജ്ഞാപനം റദ്ദാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related Articles