നീറ്റാ ജലാറ്റിന്‍ ആക്രമണം; 9 പേര്‍ക്കെതിരെ ഭീകരവിരുദ്ധ നിയമം ചുമത്തി

Story dated:Tuesday November 11th, 2014,01 21:pm

Untitled-1 copyകൊച്ചി: പനമ്പള്ളി നഗറിലെ നീറ്റാജലാറ്റിന്‍ ഓഫീസ്‌ അടിച്ച്‌ തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഭീകരവിരുദ്ധനിയമം (യു എ പി എ) ചുമത്തി. കണ്ടാലറിയാവുന്ന 9 പേര്‍ക്കെതിരെയാണ്‌ കേസെടുത്തിരിക്കുന്നത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പേരെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌ത്‌ വരികയാണ്‌. അക്രമണം ആസൂത്രിതമാണെന്ന്‌ പോലീസ്‌ പറഞ്ഞു.

അതേസമയം നീറ്റാജലാറ്റിന്‍ ഓഫീസിന്‌ നേരെയുണ്ടായ ആക്രമണത്തിന്‌ പിന്നില്‍ മാവോയിസ്റ്റുകളാണെന്ന്‌ സ്ഥിരീകരിച്ചിട്ടില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു.

മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം തിങ്കളാഴ്‌ച രാവിലെയാണ്‌ നീറ്റാജലാറ്റിന്‍ കമ്പനിയുടെ കോപ്പറേറ്റ്‌ ഓഫീസും, ഓഫീസിന്‌ മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും അടിച്ചു തകര്‍ത്തത്‌. റെയ്‌ഞ്ച്‌ ഐ ജി അജിത്ത്‌ കുമാറിന്റെ നേതൃത്വത്തിലാണ്‌ അനേ്വഷണം നടക്കുന്നത്‌.

സംഭവസ്ഥലത്തു നിന്നും മാവോയിസ്റ്റ്‌ ലഘുലേഖകള്‍ ലഭിച്ചിരുന്നു. കമ്പനിയുടെ കാതികൂടത്തെ ഫാക്‌ടറിക്കെതിരെ സമരം തുടരുന്നതിനിടെയാണ്‌ കൊച്ചിയിലെ ഓഫീസ്‌ അടിച്ചു തകര്‍ത്തത്‌.