കക്കൂസില്ലാത്ത വീട്ടിലേക്ക് പെണ്‍മക്കളെ വിവാഹം കഴിപ്പിക്കരുത്; നിതീഷ് കുമാര്‍

images (1)പാട്‌ന : കക്കൂസില്ലാത്ത വീടുകളിലേക്ക് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കരുത് എന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കക്കൂസുകളില്ലാത്തതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് സ്ത്രീകളാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബീഹാറിലെ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയ്.

ശുചിത്വമില്ലാത്തത് വൃത്തിയുടെ മാത്രം കാര്യമല്ലെന്നും അന്തസിന്റേത് കൂടിയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബീഹാറിലെ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് നിതീഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ എപിഎല്‍ ബിപിഎല്‍ വിഭാഗക്കാര്‍ക്ക് കക്കൂസ് നിര്‍മ്മിച്ച് നല്‍കുന്നതിനായി പതിനായിരം രൂപ വീതം നല്‍കാന്‍ നിതീഷ് കുമാര്‍ സര്‍ക്കാ തീരുമാനിച്ചിരുന്നു.

നേരത്തെ രാജ്യത്ത് ക്ഷേത്രങ്ങളേക്കാള്‍ കൂടുതല്‍ വേണ്ടത് കക്കൂസുകളാണെന്ന ജയറാം രമേശിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. കക്കൂസില്ലെങ്കില്‍ പെണ്ണില്ല എന്ന മുദ്രാവാക്ക്യം സ്വീകരിക്കാനും ജയറാം രമേശ് ആഹ്വാനം ചെയ്തിരുന്നു.