നിതാഖത് തിരിച്ചുവരൂന്നവര്‍ക്ക് സ്വയം തൊഴിലിന് 10 ലക്ഷം വരെ വായ്പ

മലപ്പുറം :സൗദി അറേബ്യയില്‍ നടപ്പിലാക്കിയ നിതാഖാത് പരിഷ്‌കരണം മൂലം ജോലി നഷ്ടപ്പെട്ട് കേരളത്തിലെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴിലിനായി പത്ത് ലക്ഷം രൂപവരെ വായ്പ് അനുവദിക്കുമെന്ന് മന്ത്രി എപി അനില്‍കുമാര്‍.

പിന്നോക്കവിഭാഗ കോര്‍പ്പറേഷനായിരിക്കും വായ്പ അനുവദിക്കുക. ഇതിന് മൂന്ന് ശതമാനമെ പലിശ ഈടാക്കു എന്നും അദ്ദേഹം പറഞ്ഞു.

വണ്ടൂരില്‍ പിന്നോക്കവികസനകോര്‍പ്പറേഷന്റെ ഉപജില്ല ഓഫീസ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.