Section

malabari-logo-mobile

നിതാഖത് കര്‍ശനമാക്കുന്നു;റിയാദില്‍ നിരവധി പേരെ പിടികൂടി

HIGHLIGHTS : റിയാദ്: സൗദി ഭരണകൂടം നടപ്പിലാക്കുന്ന നിതാഖത്ത് നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നു. ഇതിന്റെ ഭാഗമായി തൊഴില്‍ വിസ നിയമങ്ങള്‍

nithakathറിയാദ്: സൗദി ഭരണകൂടം നടപ്പിലാക്കുന്ന നിതാഖത്ത് നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നു. ഇതിന്റെ ഭാഗമായി തൊഴില്‍ വിസ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കായുള്ള പരിശോധന പുനരാരംഭിച്ചു. ഇതെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി വിദേശികളെ പല താമസ സ്ഥലങ്ങളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ഇവരെ ജയിലേക്കയക്കുകയാണ് ചെയ്യുന്നത്. നിയമം ലംഘിച്ചതിനുള്ള ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് സൂചന.

അതിനുശേഷം ഇവരെ നാടുകടത്തും റിയാദ് ഗവര്‍ണര്‍ അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് നേരിട്ടാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍ക്കുന്നത്. നേരത്തെ നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് രേഖകളില്ലാത്ത ഭൂരിഭാഗം മലയാളികളെയും നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പലരും അധികൃതമായി സൗദിയില്‍ തങ്ങുന്നുണ്ടെന്നാണ് സൂചന. പിടിക്കപ്പെട്ടവരിലേറെയും ആഫ്രിക്കന്‍ പൗരന്‍മാരാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!