സൗദിയില്‍ 5 ജീവനക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങളെ നിതാഖത്തില്‍ ഉള്‍പ്പെടുത്തുന്നു

Untitled-1 copyറിയാദ്‌: സ്വദേശികള്‍ക്ക്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി സൗദിയില്‍ അഞ്ച്‌ ജീവനക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങളെ നിതാഖത്തില്‍ ഉള്‍പ്പെടുത്തുന്നു. ഇനി മുതല്‍ ഒന്നു മുതല്‍ 5 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ഏറ്റവും ചെറിയ ഗണത്തില്‍ പെടും.

ഒമ്പതും അതില്‍ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് നിലവിൽ ഏറ്റവും ചെറിയ സ്ഥാപനങ്ങളുടെ ഗണത്തിൽ ഉള്‍പ്പെടുന്നത്. എന്നാൽ ഇനി മുതൽ ഒന്നു മുതല്‍ 5 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ആയിരിക്കും ഏറ്റവും ചെറിയ വിഭാഗത്തില്‍ ഉൾപ്പെടുത്തുക. 10 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ നിതാഖാതില്‍ ചെറിയ വിഭാഗം സ്ഥാനങ്ങളിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ ഇനിം 10 നു പകരം 6 മുതല്‍ 49 ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങളെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. 1.52 ദശലക്ഷം സ്ഥാപനങ്ങളാണ് ഏറ്റവും ചെറിയ വിഭാഗത്തില്‍ ഉൾപ്പെടുന്നത്.  സൗദിയിലെ 85 ശതമാനം സ്ഥാപനങ്ങളും ഈ ഗണത്തില്‍പ്പെടുന്നതാണ്. 10 മുതല്‍ 49 വരെ ജീവനക്കാരുള്ള 213347 സ്ഥാപനങ്ങളാണ് സൗദിയിലുള്ളത്.

ഇത് ആകെയുള്ള സ്ഥാപനങ്ങളുടെ 12 ശതമാനം വരും. അഞ്ചിൽ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളെ നിതാഖാത് വ്യവസ്ഥയില്‍ കൊണ്ടു വരുന്നതോടെ സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.