Section

malabari-logo-mobile

ഒരു വട്ടം കൂടിയാ നിറമരുതൂരിന്റെ തിരുമുറ്റത്ത്‌….

HIGHLIGHTS : സൗഹൃദങ്ങളുടെ മണമുളള ഗൃഹാതുരത്വമുറന്ന നിറമരതൂര്‍ സ്‌കൂളിന്റെ പുഴിപരപ്പലൂടെ നടന്ന നീങ്ങുമ്പോള്‍ 86-

niramuruthr 1സൗഹൃദങ്ങളുടെ മണമുളള ഗൃഹാതുരത്വമുറന്ന നിറമരതൂര്‍ സ്‌കൂളിന്റെ പുഴിപരപ്പലൂടെ നടന്ന നീങ്ങുമ്പോള്‍ 86-കാരനായ വൈലോല ഗോപാലകൃഷണന്‍ മാസ്‌റ്റര്‍ക്കും യുവത്വം പിന്നിട്ട ശശിക്കും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഇര്‍ഷാദിനും ഒരേ മനസ്സ്‌. ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും തങ്ങളുടെ പഴയവിദ്യാലയ തിരുമുറ്റത്തെത്തിയവര്‍ മടങ്ങിയത്‌ നിറഞ്ഞ മനസ്സുമായി. നുറ്റാണ്ടിന്റെ പാരമ്പര്യമുള്ള നിറമരുതൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി ഹൈസ്‌കൂളില്‍ നടന്ന പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമമായ ‘ഒരുവട്ടം കൂടി’ മഹാസംഗമമായി മാറിയപ്പോള്‍ രാവിലെ മുതല്‍ ഈ ഗ്രാമം ഉത്സവലഹിരിയിലായിരുന്നു.

ഓരോരുത്തരും പഴയ കുട്ടുകാരേയും കൂട്ടകാരികളെയും തിരച്ചറിയുന്ന നിമിഷങ്ങളില്‍ അവര്‍ ആ പഴയകുട്ടികളായി. തങ്ങളുടെ പഴയ ഗൂരുനാഥരെ കണ്ട്‌ വിനയാന്വീതരായ അനുഗ്രഹം വാങ്ങുവാനും പലരും സമയം കണ്ടെത്തി. പഴയ ക്ലാസ്‌ മുറികളിലും മൈതാനത്തും ചുറ്റിത്തിരിയമ്പോളും ഓര്‍മ്മകള്‍ ബാക്കിവെച്ച്‌ തങ്ങളെ അകാലത്തില്‍ വിട്ടുപോയ ചില സഹപാഠികളെയോര്‍ത്ത്‌ ആ മനസ്സുകള്‍ നൊമ്പരപ്പെടുന്നതും കാണാമായിരുന്നു. പണ്ട്‌ ഐസ്‌ ഊമ്പി ബട്ടന്‍സിടാത്ത ഷര്‍ട്ടുമിട്ട ക്ലാസില്‍ വന്നവര്‍ ബ്രാന്‍ഡഡ്‌ വസത്രങ്ങളണിഞ്ഞ ആഡംബരകാറുകളില്‍ വന്നിറങ്ങി പലരേയും അദ്‌ഭുതപ്പെടുത്തുന്നതും്‌ കാണാമായിരുന്നു.

sameeksha-malabarinews

ഈ ജനകീയ കൂട്ടായ്‌മക്ക്‌ കരുത്തു പകരാന്‍ സ്‌കൂളിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായ നടന്‍ മുകേഷ്‌ സ്ഥലത്തെത്തിയപ്പോള്‍ ആവേശം ഇരട്ടിയായി സ്‌കൂളിന്റെ നില മെച്ചപ്പെടുത്താനുള്ള ജനകീയ കൂട്ടായ്‌മ അഭിനന്ദനാര്‍ഹമാണെന്ന്‌ മുകേഷ്‌ പറഞ്ഞു.തന്റെ ജീവിതം നിര്‍ണ്ണ.ിയിച്ചത്‌ സ്‌കൂള്‍ കലാലയ ജീവിതത്തിലെ പല നിര്‍ണ്ണായക സന്ദര്‍ഭങ്ങളാണെന്ന്‌ മുകേഷ്‌ പറഞ്ഞു. ഉത്സസഛായയില്‍ നടന്ന പരപാടി സ്ഥലം എംപി ഇടി മുഹമ്മദ്‌ ബഷീര്‍ ഉദ്‌ഘാടനം ചെയ്‌തു. നിറമരുതൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റായ കെവി സിദ്ധീഖ്‌ അധ്യക്ഷം വഹിച്ച ചടങ്ങില്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണ്‌ ഗുരുവന്ദനവും ആദരിക്കലും നടത്തി., സ്‌കൂള്‍ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം മുകേഷ്‌ നിര്‍വ്വഹി്‌ച്ചു. സാഹിത്യ സദസ്സ്‌ പികെ ഗോപി ഉദ്‌ഘാടനം ചെയ്‌തുകൊണ്ടായിരുന്നു പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചത്‌. വൈകീട്ട്‌ നടന്ന സംസാകാരിക സദസ്സ്‌ കവി ആലംങ്കോട്‌ ലീലാകൃഷണന്‍ ഉദ്‌ഘാടനം ചെയ്‌തു. വെട്ടം ആലിക്കോയ അധ്യക്ഷനായിരുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!