നഴ്‌സ ലിനിയുടെ മരണം നിപ തന്നെ ; 12 പേരില്‍ നിപ സ്ഥിരീകരിച്ചു

കോഴിക്കോട്;നിപ വൈറസ് ലക്ഷണങ്ങള്‍ കണ്ട 12 പേരില്‍ നിപ സ്ഥിരീകരിച്ചു. 18 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കുവേണ്ടി അയച്ചത്. ഇതില്‍ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

ഇന്ന് മരിച്ച രാജനും അശോകനും നിപ സ്ഥിരീകരിച്ചു. നഴ്‌സ് ലിനിക്കും നിപ സ്ഥിരീകരിച്ചു. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം12 ആയി.

നിപ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ല. വൈദ്യുത ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

Related Articles